• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ 2ണ്ടാമത്തെ മെംബേർസ് നൈറ്റ് ജൂലായ് 6 വെള്ളിയാഴ്ച 7:30  സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടും. വിവിധങ്ങളായ കലാപരിപാടികൾ, ഏർലി ബേർഡ് സമ്മാനങ്ങൾ, ഫിൽമി ക്വിസ് , മുതിർന്ന അംഗങ്ങൾക്ക് സ്നേഹാദരം , പരീക്ഷയിൽ ഉയർന്ന മാർക്ക് മേടിച്ച കുട്ടികൾക്കുള്ള ആദരം എന്നിവയോട് കൂടെ ഒരു ഫാമിലി എന്റർടൈൻമെന്റ് പ്രോഗ്രാം ആയി ആണ് മെംബേർസ് നൈറ്റ് നടത്തപ്പെടുക...

കൂടുതൽ വിവരങ്ങൾക്ക് ബിനുവേലിയിൽ , മെമ്പർഷിപ്പ് സെക്രട്ടറി

Previous Next

ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ്ബും ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത്ര പഠന ക്ലാസിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ നിക്കോണ്‍ സ്കൂളിന്‍റെ ഡയരക്ട്ടരും പ്രശസ്ഥ സിനിമാ പ്രവര്‍ത്തകനും നടനുമായ രവീന്ദ്ര ര്‍ നിര്‍വ്വഹിച്ചു. ജൂലൈ 5)൦ തീയതി സമാജം ബാബുരാജന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു ,വൈസ് പ്രസിഡന്റ്‌ ശ്രീ പി എന്‍ മോഹന്‍രാജ് ചില്‍ഡ്രന്‍സ് കോര്‍ഡിനേട്ടര്‍ വിനയചന്ദ്രന്‍ നായര്‍  കണ്‍വീനര്‍ ഫാത്തിമ കമ്മിസ് ഇവന്റ് കണ്‍വീനര്‍ ഫ്ലൈഡി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസം നീണ്ടു നില്‍കുന്ന ക്യാമ്പില്‍ 3 ഷോര്‍ട്ട് ഫിലിമുകള്‍ പഠിതാക്കള്‍ സ്ക്രിപ്റ്റ് എഴുതി ചിത്രീകരണവും എഡിറ്റിങ്ങും നടത്തി പ്രദര്‍ശിപ്പിക്കുമെന്ന്‍ ക്യാമ്പ്‌ ശ്രീ.ഡയരക്ടര്‍ രവീന്ദ്ര ര്‍ പറഞ്ഞു.

 ബഹ്‌റൈൻ കേരളീയ സമാജം വനിത വേദിയും നോർക ചാരിറ്റി വിംഗ്‌ ജോബ്‌ സെല്ലും സംയുക്തമായി ഐ ടി രംഗത്ത്‌ ബിരുദവും പ്രാവിണ്യവും നേടിയ കുടുംബിനികൾക്ക്‌ സ്വന്തമായി  തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ മാർഗ്ഗ നിർ ദ്ദേശങ്ങളും പരിശീലനവും നൽകുന്ന ശിൽപശാല സംഘടിപ്പിക്കുന്നു.
 
ഐ ടി രംഗത്തും ശാസ്‌ ത്ര  സാങ്കേതിക മേഖലയിലും ഉണ്ടായിട്ടുളള പുത്തൻ പ്രവണതകൾ മനസ്സിലാക്കി വീടുകളിൽ തന്നെ സ്വന്തമായി ചെറുകിട സ്ഥാപനങ്ങൽ ആരംഭിച്ച്‌ ഒഴിവു സമയങ്ങൾ ഫലപ്രദമായി വിനി യോഗിക്കുവാനും തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക്‌ സ്വന്തമായി വരുമാനം നേടുന്നതിനും ആവശ്യമായ വിവരങ്ങൾ ആയിരിക്കും ശിൽപ ശാലയിലൂടെ  നൽകുക യെന്ന് സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിളളയും ജനറൽ സെക്രട്ടറി  ശ്രീ. എം പി രഘുവും പത്ര കുറിപ്പിലൂ ടെ അറിയിച്ചു.
 
ബഹ്‌റൈനിലെ " വെബ്‌ മീ" എന്ന പ്രശസ്ത്‌  സ്ഥാപനത്തിന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ശ്രീമതി. ഹർഷ ശ്രീഹരി പരിശീലന പരിപാടിക്ക്‌ നേതൃത്വം നൽകും.
 
പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സമാജം വനിത വേദി പ്രസിഡന്റ്‌ മോഹിനി തോമസ്‌ ( 39804013   ) വനിത വേദി ജനറൽ സെക്രട്ടറി രജിത അനിൽ ( 38044694 ) ജോബ്‌ സെൽ കൺവീനർ സുനിൽ തോമസ്‌ ( 32232491 ) നോർക ചാരിറ്റി ജനറൽ കോർഡി നേറ്റർ കെ ടി സലിം    ( 3375 0999) എന്നി വരുമായി ബന്ധപ്പെടുക.
Previous Next

സയൻസ് ക്വിസ് മൽസരം ശ്രദ്ധേയമായി .
 
ബഹ്റൈൻ കേരളീയ സമാജവും ദേവ്ജിയും സംയുക്തമായി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരം - ക്യൂറിയസ് 2018 ശ്രദ്ധേയമായി. നവംബർ 18 ന്  ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ചാണ് ക്വിസ് മൽസരം നടന്നത്. 
42 ടീമുകൾ പങ്കെടുത്ത പ്രാഥമിക എഴുത്ത് പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.
 
ക്വിസ് മൽസരം ഒരേ സമയം വിഞ്ജാനപ്രദവും ആസ്വാദ്യകരമായിരുന്നുവെന്ന് മൽസാരാർത്ഥികളും കാണികളും അഭിപ്രായപ്പെട്ടു. 
വിദ്യാർത്ഥികൾക്ക് വേണ്ടി ജിസിസി തലത്തിൽ പ്രസംഗ മത്സരവും ഡിബേറ്റും സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
 
ന്യൂ ഇന്ത്യൻ സ്കൂളിൽ നിന്ന് പങ്കെടുത്ത ഹരിഹർ പ്രദീപ്, മിഷ്ടീ സുഭാഷ്, ദേവിക ബാബു എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂ ഇന്ത്യൻ സ്കൂളിലെ തന്നെ ശ്രെവിൻ സാജു, ജോമിൽസ് ജോസ്, നയീമ മുഹമ്മദ് എന്നിവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏഷ്യൻ സ്കൂൾ വിദ്യാർത്ഥികളായ ഹരിശങ്കർ പ്രസാദ്, കപിൽ രാജേഷ്, ശങ്കർ മേനോൻ എന്നിവരുടെ  ടീം മൂന്നാം സ്ഥാനവും നേടി.
 
വിജയികൾക്കുള്ള മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമാജം പ്രസിഡന്റ് ശ്രീ.പി.വി. രാധാകൃഷ്ണപിള്ള , സമാജം ജനറൽ സെക്രട്ടറി ശ്രീ.എം.പി. രഘു, ദേവ്ജി പ്രതിനിധി ശ്രീ. കിരൺ വർഗീസ് തുടങ്ങിയവർ സമ്മാനിച്ചു.
സമാജം ക്വിസ് ക്ലബ് കൺവീനർ ശ്രീ. ലോഹിദാസ് സ്വാഗതവും സമാജം സയൻസ് ഫോറം കൺവീനർ ശ്രീ. വിനൂപ്കുമാർ നന്ദിയും പറഞ്ഞു
Previous Next

കേരളീയ സമാജം സാഹിത്യവിഭാഗം  ഉപവിസമിതികള്‍  ആയ സാഹിത്യവേദി, പ്രസംഗവേദി, ക്വിസ്സ്ക്ലബ് എന്നീ കമ്മറ്റികളുടെ  സംയുക്തമായ  പ്രവർത്തനോത്ഘാടനം ജൂൺ 2 ശനിയാഴ്ച്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട്ജൂബിലി ഹാളിൽ പ്രമുഖ എഴുത്തുകാരനും , സാമൂഹികനിരീക്ഷകനും വാഗ്മിയുമായ ശ്രീ എംഎൻകാരശ്ശേരി നിര്‍വ്വഹിച്ചു. തുടർന്ന്സമാജം നാദബ്രഹ്മംമ്യൂസിക്ക് ക്ലബ്ബ് മലയാളം തമിഴ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഗീത നിശ മികവുറ്റതായി. ഷബിനി വാസുദേവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു.  സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു , സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി അനു തോമസ്‌ ,ക്വിസ് ക്ലബ്‌ കണ്‍വീനര്‍ ലോഹിദാസ് പി . എന്നിവര്‍ ആശംസാപ്രസംഗം നടത്തി.പ്രസംഗ വേദി കണ്‍ വീനര്‍ ശ്രീ കൃഷ്ണ കുമാര്‍ നന്ദി രേഖപ്പെടുത്തി.

ബഹ്‌റൈൻ കേരളീയ സമാജം ബുക്ക് -സമ്മർ ഫെസ്റ്റ്  ലോഗോ പ്രകാശനം നടത്തി . 
ബഹറിൻ കേരളീയ സമാജം ഡിസംബർ പന്ത്രണ്ടാം തിയ്യതി മുതൽ ഇരുപത്തിരണ്ടാം തിയ്യതി വരെ നടത്തുന്ന ബി.കെ.സ്സ് -ഡി.സി.ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റ് & കൾച്ചറൽ കാർണിവൽ  ലോഗോ സമാജം  പ്രസിഡണ്ട്.പി.വി.രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എം.പി.രഘുവിന് നൽകികൊണ്ട് പ്രകാശനം നടത്തി.സമാജം ഭരണസമിതി അംഗങ്ങളും ബുക്ക് ഫെസ്റ്റ് കൺവീനർ.ഡി .സലിം മറ്റു ബുക്ക് ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു ഇത്തവണത്തെ ബുക്ക് ഫെസ്റ്റ് കൊച്ചിൻ ബിനാലെ മാതൃകയിൽ സമാജം അങ്കണം മുഴുവൻ ഉപോയഗപ്പെടുത്തികൊണ്ടു ഒരു ഉത്സവാന്തരീക്ഷംആക്കി മാറ്റുവാൻ സമാജം ചിത്രകല ക്ലബ്,ഫോട്ടോഗ്രാഫി ക്ലബ്, ലൈബ്രറി , സാഹിത്യ വിഭാഗം , വനിതാ വേദി , കലാവിഭാഗം തുടങ്ങി സമാജംഉപവിഭാഗങ്ങളുമായി സഹകരിച്ചു നടത്തുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞു.ഭക്ഷണ ശാലകൾ , സാഹിത്യ സമ്മേളനം,ക്യാമ്പ് ഫയർ, തുടങ്ങി ഇന്ത്യയിലെ അറിയപ്പെടുന്ന ഉന്നതരായ സാഹിത്യകാരൻമ്മാരെയും സിനിമാ മേഖലയിലുള്ള മഹത്‌വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നു സമാജം പ്രസിഡണ്ട്  അറിയിച്ചു.ഫെസറ്റ്ദിവസങ്ങളിൽ ജന്മദിനം,വിവാഹ വാർഷികം , തുടങ്ങിയവ ആഘോഷിക്കുന്നവർക്കു സമാജം അലങ്കരിച്ച വേദി ഒരുക്കികൊടുക്കും  .സുഹൃത്തുക്കളെയും ബന്ധു ക്കളെയും ക്ഷണിച്ചു ഈ വേദിയിൽ ജന്മ ദിനം , വിവാഹ വാർഷികം , വിജയാഘോഷം എന്നിവ നടത്താവുന്നതാണ്. തുടർന്ന് വരുന്ന ആഘോഷങ്ങൾക്ക് സമ്മാനിക്കാൻ ഒരു കരുതൽ  ആയി   പുസ്തക കിറ്റ് വാങ്ങി സൂക്ഷിക്കാവുന്നതും ആണ് . അതിനായി വിവിധ വിഭാഗങ്ങളിലുള്ള പുസ്തക സമ്മാന കിറ്റ് ലഭ്യമാക്കും . ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയാണ് ഈ ഈ സമ്മാന പദ്ധതി അണിയിച്ചൊരുക്കുന്നത് . ഇവയുടെ മുൻകൂട്ടി ബുക്കിങ്ങിനു ദിവ്യമധു ( 33032558  ) സവിത സുധീർ(33453500 ) ശ്രീവിദ്യ വിനോദ് ( 33004589 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ് .   അഞ്ഞുറുദിനാറിൽ കൂടുതൽ പുസ്തകങ്ങൾ മേളയിൽ നിന്നും വാങ്ങുന്നവർക്ക് സമാജം അവരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ ബുക്ക് ഷെൽഫ് ഉൾപ്പെടെ ഉള്ള ഹോം - ഓഫീസ് ലൈബ്രറി സെറ്റ് ചെയ്തു കൊടുക്കുന്നതായിരിക്കും. പ്രവാസി സാഹിത്യ പ്രേമികൾകൾക്കും എഴുത്തുകാർക്കും പങ്കെടുക്കാവുന്ന നിരവധി സാഹിത്യ അനുബന്ധ പരിപാടികൾ ഇതിന്റെ ഭാഗം ആയി അണിയിച്ചൊരുക്കുന്നുണ്ട് .ജി സി സി തല സാഹിത്യ പ്രതിഭകളെയും ഇതിൽ അണിചേർക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു . ബഹ്‌റൈൻ കേരളീയ സമാജം അംഗ ഭേദമന്യേ സാഹിത്യ തല്പരരായ ഏതൊരു പ്രവാസിക്കും , സംഘടനക്കും ഈ പ്രവർത്തനങ്ങളിൽ അണിചേരാവുന്നതാണ് ആണ് . 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery