സംഗീത പ്രേമികളുടെ മനം കവർന്ന യുവഗായിക ആര്യ ദയാലും ഗായകനും സംഗീത സംവിധായകനുമായ സച്ചിൻ വാര്യരും ബഹ്റൈനിലെ പ്രവാസി മലയാളികളെ പാട്ടിലാക്കാൻ എത്തുന്നു. ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണം 2025 നോടനുബന്ധിച്ച് സെപ്റ്റംബർ 26 വെള്ളിയാഴ്ച രാത്രി 7:30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് സംഗീതനിശ.
വൈവിധ്യമാർന്ന ആലാപന ശൈലികൊണ്ടും വേറിട്ട ശബ്ദം കൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആര്യ ദയാൽ, സോഷ്യൽ മീഡിയയിലും സ്റ്റേജ് ഷോകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗായികയാണ്. 2016-ൽ 'സഖാവ്' ’ എന്ന കവിതയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. 2020-ൽ എഡ് ഷീരാന്റെ "ഷേപ്പ് ഓഫ് യു" എന്ന ഗാനത്തിന് ആര്യ ഒരുക്കിയ കവർ വേർഷൻ, കോവിഡ് ലോക്ക്ഡൗൺ സമയത്ത് നടൻ അമിതാഭ് ബച്ചൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ ആര്യ കൂടുതൽ ശ്രദ്ധേയയായി മാറുകയും അന്യഭാഷകളിലടക്കം നിരവധി സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തു.
സംഗീതസംവിധായകനും ഗായകനുമായ സച്ചിന്‍ വാര്യര്‍. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്ത് എത്തുന്നത്.. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തില്‍ ആലപിച്ച ഗാനങ്ങളാണ് സച്ചിനെ ചലച്ചിത്രരംഗത്ത് കൂടുതൽ പ്രശസ്തനാക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച മുത്തുചിപ്പി പോലൊരു, തട്ടത്തിന്‍ മറയത്ത് എന്നീ ഗാനങ്ങള്‍ സച്ചിൻ്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി.
2016ല്‍ ആനന്ദം എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വ്വഹിച്ചുകൊണ്ട് സംഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായി.
കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരുള്ള ആര്യയുടെയും സച്ചിൻ്റെയും സംഗീത വിരുന്ന് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് ഓണത്തിന്റെ ആഘോഷം കൂടുതൽ വർണാഭമാക്കാൻ സഹായിക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ്ജ്(ജനറൽ കൺവീനർ) 3929194