ദേവ്ജി-ബികെഎസ്ജിസിസി കലോത്സവം 2024 രജിസ്ട്രേഷൻ 18 വരെ നീട്ടി.
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ തീയതി മാർച്ച് 18 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.
https://www.bksbahrain.com/
പൂർണ്ണമായും ഓൺലൈനിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് രജിസ്ട്രേഷൻ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
ഗ്രൂപ്പ് മത്സരങ്ങളിൽ ,ബഹ്റൈനിൽ താമസിക്കുന്ന ഏതു രാജ്യത്തു നിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് അതേസമയം വ്യക്തിഗത ഇനങ്ങൾ ഇന്ത്യൻ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സമാജം വെബ്സൈറ്റിൽ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് 39777801, 37789495, 38360489, 39898050 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതും സമാജത്തിൽ സ്ഥിതി ചെയ്യുന്നബാലകലോത്സവം ഓഫീസ് സന്ദർശിക്കാവുന്നതുമാണ് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 7:30 മുതൽ 9:30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ10:00 മുതൽ വൈകുന്നേരം 5:00 വരെയും ഓഫീസ് പ്രവർത്തിക്കുന്നതാണ്.