ഹൃസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും മാർച്ച് ഒന്നിന് .
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫിലിം ക്ലബ്ബ് അവാർഡ് നിശയും ഹൃസ്വ ചലച്ചിത്ര മേളയും ഈ വരുന്ന മാർച്ച് ഒന്ന് വെള്ളിയാഴ്ച നടക്കും . ബഹ്‌റൈൻ പ്രവാസി കലാകാരന്മാർ നിർമ്മിച്ച ഇരുപത്തിരണ്ടോളം ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ഫെഫ്ക ഡയറക്ട്ടേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറിയുമായ ശ്രീ ജി എസ് വിജയൻ, ഛായാഗ്രാഹകനും സംവിധായകനുമായ ശ്രീ വിപിൻമോഹൻ, സംവിധായകനും കലാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്കമ്മറ്റി അംഗവുമായ ശ്രീ റോയ് പി തോമസ് എന്നിവരടങ്ങുന്ന ജൂറി, മികച്ച ചിത്രം, രചന, സംവിധാനം, ഛായഗ്രഹണം, ചിത്രംസംയോജനം, നടൻ, നടി തുടങ്ങി വിവിധമത്സര വിഭാഗത്തിൽ വിധി നിർണയം നടത്തും.
മാർച്ച് ഒന്ന് വെള്ളിയാഴ്ച വൈകകുന്നേരം 5 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മത്സര ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. തുടർന്ന് നടക്കുന്ന അവാർഡ് നിശയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ സിബി മലയിൽ മുഖ്യാഥിതിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
മത്സര വിജയികൾക്ക് പുരസ്കാരം നൽകുന്നതിനു പുറമെ, തത്സമയ തിരഞ്ഞെടുപ്പിലൂടെ ഓഡിയൻസ് ചോയ്സ് അവാർഡ് പ്രേക്ഷകർക്കും തിരഞ്ഞെടുക്കുവാനുള്ള അവസരമുണ്ടാകുമെന്ന് സമാജം മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ ബി കെ എസ് ഫിലിം ക്ലബ് കൺവീനർ അരുൺ ആർ പിള്ള ഫെസ്റ്റിവൽ കോർഡിനേറ്റർ അജയ് പി നായർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34020650, 3972 0030,39918997