മികച്ച പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ സാമൂഹിക മന്ത്രാലയം നൽകി വരുന്ന പുരസ്ക്കാരം ബഹ്‌റൈൻ കേരളീയ സമാജത്തിനും ലഭിച്ചു . കഴിഞ്ഞ ദിവസം റിഫയിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മിനിസ്റ്റർ ഒസാമ ബിൻ അഹമ്മദ് കലാഫ് അൽ അസ്‌ഫുരിൽ നിന്നും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള പുരസ്ക്കാരം സ്വീകരിച്ചു.