• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹറൈൻ കേരളീയ സമാജം പ്രഥമ വിശ്വകലാരത്ന അവാർഡ് ശ്രീ സൂര്യ കൃഷ്ണമൂർത്തിക്ക്

ഇന്ത്യൻ കലകളുടെ  സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും ഇന്ത്യൻ കലകളുടെ കസ്റ്റോഡിയൻമാരായി കലാഭിരുചിയുള്ള മനുഷ്യരുടെ മഹാപ്രസ്ഥാനം സൂര്യ എന്ന പേരിൽ ആരംഭിക്കുകയും ചെയ്ത സൂര്യ കൃഷ്ണ മൂർത്തിയുടെ ബഹുതല സ്പർശിയായ കലാ സേവനങ്ങളിലുള്ള ആദരവ് പ്രകടിപ്പിച്ചുക്കൊണ്ട് ബഹറൈൻ കേരളീയ സമാജം വിശ്വകലാരത്ന അവാർഡ് സമ്മാനിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള  പത്ര സമ്മേളനത്തിൽ അറിയിച്ചു അറിയിച്ചു. പ്രശസ്ത നോവലിസ്റ്റ്  ശ്രീ ബെന്യാമിൻ ചെയർമാനും ആർക്കിറ്റെക് പദ്മശ്രീ ശങ്കർ ,സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അംഗങ്ങളുമായുള്ള ജൂറി ആണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.  തിരുവനതപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ കേരള ഹൊസ്സിങ്  ബോർഡ് ചീഫ് എഞ്ചിനീയർ  ഹരികൃഷ്ണൻ ബി നായർ , ശ്രീ പി എൻ മോഹൻ രാജ് ,ബെജു  അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു . 5 ലക്ഷം ഇന്ത്യൻ രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി ശ്രി വി മുരളീധരൻ സമ്മാനിക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ശ്രീ പിയുഷ് ശ്രീവാസ്‌തവ , ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ,പ്രസിഡന്റ്,ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ ശ്രീ എം എ യൂസുഫലി എന്നിവർ പങ്കെടുക്കും.

മുൻ ഇന്ത്യൻ പ്രസിഡണ്ടും  പ്രമുഖ ശാസ്ത്രജ്ഞനുമായ എ പി.ജെ അബ്ദുൾ കലാമിനോടൊപ്പം യുവശാസ്ത്രജ്ഞനായിരുന്ന നടരാജകൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വികാസവും വളർച്ചയും ഇന്ത്യൻ ക്ലാസിക്, തനത് കലാ ശാഖകൾക്ക് വിശാലമായ അന്തർദേശീയ വേദികളിലേക്കുള്ള പ്രയാണമായി മാറി. മഹാ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ ക്ലാസിക്, ഫോകലോർ സംഗീത ശാഖകൾക്ക് ഇന്ത്യയിലും പുറത്തും വേദികൾ ഉറപ്പു വരുത്തുക വഴി അപ്രസ് കതമായി തീരാമായിരുന്ന നിരവധി കലാരൂപങ്ങൾക്ക് ലഭിച്ചത് പുതുജീവനമായിരുന്നു.ലൈറ്റ് എൻഡ് ഷൈഡ് ഷോകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ ഉദാരമായ കലാഭിരുചികൊണ്ട് മാത്രമാണ് വർഷത്തിലെ മിക്കവാറും ദിവസത്തിൽ ലോകത്ത് പല വേദികളിലായി സൂര്യയുടെ ബാനറിൽ സംഗീത നൃത്ത പരിപാടികൾ നടന്നുവരുന്നത്. ക്ക്

ഇന്ന് ലോകത്ത് നാൽപ്പതോളം രാജ്യങ്ങളിൽ സൂര്യയുടെ ചാപ്റ്റർ പ്രവർത്തിച്ചുവരികയാണ്.

അന്തരിച്ച നെൽസൺ മണ്ടേലയടക്കമുള്ള ലോക നേതാക്കൾ കാണികളായി എത്തിയ നിരവധി പ്രോഗ്രാമുകളിലൂടെ ഭാരതീയ കലാരൂപങ്ങളുടെ അംബാസിഡറായി പ്രവർത്തിച്ച് വരുന്ന സൂര്യ കൃഷ്ണമൂർത്തിക്ക് മെയ് 5 ന് ബഹറൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന  ഇന്തോ ബഹറൈൻ ഫെസ്റ്റിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുരസ്ക്കാരം നൽകുമെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും  പത്ര സമ്മേളനത്തിൽ അറിയിച്ചു

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery