The President, General Secretary and Executive Committee of BKS is pleased to invite you for “DiDi Jeete Raho” a Musical concert by Indian Pop Queen Usha Uthup on 16th January 2020 at 7.30pm at BKS Diamond Jubilee Hall. Mrs. Sreeya Ramesh, Cine artist will be the guest.
മനാമ: ഇന്ത്യൻ സംഗീത രംഗത്തെ ശബ്ദത്തിലെ മൗലികതയിലൂടെയും ആധുനികതയുടെ സ്വാംശീകരണത്തിലൂടെ ഇന്ത്യൻ പോപ്പ് മ്യൂസിക്കിനെ ജനപ്രിയവുമാക്കിയ ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ കലാജീവിതത്തിന് 50 വർഷം പിന്നിടുന്ന വേളയിൽ ബഹറിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വമ്പിച്ച അനുമോദനവും “ദീദി ജിത്തേ രഹോ” എന്ന പേരിൽ ഉഷ ഉതുപ്പിന്റെ നേതൃത്ത്വത്തിൽ സംഗീത നിശയും ഈ വരുന്ന വ്യാഴാഴ്ച ജനുവരി 16ന് രാത്രി കൃത്യം 7.30 നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുമെന്നു ബി കെ എസ് പ്രസിഡണ്ട് ശ്രീ പി വി രാധാ കൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.
നെൽസൺ മണ്ടേലയും ഇന്ദിരാഗാന്ധി ഉൾപ്പെടെ ലോക നേതാക്കൾക്കിടയിലടക്കം ആരാധകരുള്ള ഉഷ ഉതുപ്പ് ഇരുന്നൂറിലധികം ആൽബങ്ങളിലും നൂറുകണക്കിന് പ്രാദേശീക ഗാനങ്ങളിലൂടെയും സംഗീത ലോകത്ത് അനശ്വരയായി തീർന്ന ദീദിയെന്ന പ്രിയ നാമത്തിലറിയപ്പെടുന്ന ഗായിക ഇന്ത്യൻ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, സുലു, റഷ്യൻ, സിൻഹള, ഹെബ്രു, ചൈനീസ് അടക്കം ആഗോള ഭാഷകളിൽ ഇന്ത്യൻ മ്യൂസിക്കിന്റെ പ്രതിനിധിയായി ഉഷാ ഉതുപ്പ് മാറിയിരിക്കുന്നു.
ഉഷ ഉതുപ്പിന്റെ 50)0 മത് സംഗീത വർഷത്തിന്റെ ആദ്യ ആഘോഷമാണ് ബഹറിൻ കേരളീയ സമാജം സംഘടിപ്പിക്കുന്നത് എന്ന് പ്രോഗ്രാം കോർഡിനേറ്റർ ന ഹാസ് ഉമ്മർ എന്നിവർ അറിയിച്ചു.
ഈ ആഘോഷവേളയിൽ മുൻ ബഹറിൻ പ്രവാസിയും പ്രശസ്ത ചലചിത്ര താരവുമായ ശ്രീയ രമേശ് മുഖ്യാതിഥി ആയി പങ്കെടുക്കും. ഓറഞ്ച് ബേക്കറി ആണ് ഈ സംഗീത നിശയുടെ മുഖ്യപ്രായോജകർ