കലാവിസ്മയം തീർക്കാൻ കാലിഡോസ്കോപ്

Print
മനാമ:ഇന്ത്യൻ കലകളുടെ  സ്വരവർണ്ണനൃത്ത വിസ്മയങ്ങൾ കോർത്തിണക്കി ബഹ്‌റൈൻ കേരളീയ സമാജം  കാലിഡോസ്കോപ് എന്ന കലാവിരുന്ന് ഒരുക്കുന്നു.
ഫെബ്രുവരി 28  വെള്ളിയാഴ്ചയാണ്    ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന ഈ പരിപടി സമാജത്തിൽ അരങ്ങേറുന്നതെന്ന് സംഘാടകർ അറിയിച്ചു. വിവിധ ഇന്ത്യൻ സംഘടനകളുടെ ബാനറിൽ  നൂറോളം  കലാകാരന്മാർ മാറ്റുരയ്ക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ(35523151) എന്റർട്ടെയിൻമെന്റ് വിംഗ് കൺവീനർ വാമദേവൻ(39441016) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.