ബഹറിൻ കേരളീയ സമാജം കലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയലാർ -സാംബശിവൻ സന്ധ്യ ഇന്ന് ജൂൺ 3 ന് വെള്ളിയാഴ്ച്ച വൈകീട്ട് 7.30ന്

Print

ബഹറിൻ കേരളീയ സമാജം കലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  വയലാർ -സാംബശിവൻ സന്ധ്യ ഇന്ന്  ജൂൺ 3 ന് വെള്ളിയാഴ്ച്ച വൈകീട്ട് 7.30ന്

ബഹ്‌റിൻ മലയാളികൾക്ക് സുപരിചിതനും, നാടക, സിനിമ,പ്രവർത്തകനും, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേധാവും കൂടിയായ ശ്രീ മനോഹരൻ പാവറട്ടി ആണ് സാംബശിവൻ അവതരിപ്പിച്ച  "തറവാടിന്റെ മാനം "എന്ന കഥ പ്രസംഗം അവതരിപ്പിക്കുന്നത്.അന്നേ ദിവസം തന്നെ വയലാറിന്റെ തിരഞ്ഞെടുത്ത അനശ്വര ഗാനങ്ങൾ കോർത്തിണ ക്കികൊണ്ടുള്ള സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.
ബഹിറിനിലെ പ്രശസ്ത ഗായകരായ റിയാസ്, ജഗൻ മോഹൻ, രമ്യപ്രമോദ്, ജെസ്‌ലി കലാം, സിനി പോൾ, ലിൻഡ അരുൺ, സിജില രഞ്ജു എന്നിവരാണ് ഗാനങ്ങൾ ആലപികുന്നത്.
വയലാർ - സാംബശിവൻ സന്ധ്യ ഒരുക്കുന്ന കഥ പ്രസംഗവും സംഗീത വിരുന്നും ആസ്വദിക്കുന്നതിനായി ബഹ്‌റിനിലുള്ള എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ,  എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം കൺവീനർ വാമദേവൻ  ( 39441016) മനോഹരൻ പാവറട്ടി (39848091)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.